പിഡബ്ല്യുഡി ജീവനക്കാരൻ ഭാര്യയുടെ പേരിൽ കാന്റീൻ നടത്തി; സ്ഥലംമാറ്റി നടപടി
ഭാര്യയുടെ പേരിൽ കാന്റീന് നടത്തിയിരുന്ന പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലം മാറ്റി. എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ജീവനക്കാരനായ വിനോദിനെ തിരൂരിലേക്ക് സ്ഥലം മാറ്റി. വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇയാൾ കാന്റീനിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.
മൂന്ന് മാസം മുമ്പാണ് വിനോദ് ഭാര്യയുടെ പേരിൽ കാന്റീന് ലൈസൻസ് നേടിയത്. വരുമാനം കുറവായ വിനോദ് ആഡംബര കാറിലാണ് ജോലിക്ക് വരികയെന്നും ഇത്രയും വരുമാനം എവിടെനിന്നാണ് ലഭിച്ചതെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. വിനോദിനെതിരായ മറ്റ് പരാതികളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
