ഭാര്യയുടെ ക്വട്ടേഷൻ പ്രകാരം ഉറങ്ങിക്കിടന്ന ഭർത്താവിനെ വീട്ടിൽ കയറി വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ

വണ്ടിപ്പെരിയാറിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിലായി. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പത്തപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുട്ടി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

മുംബൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. വള്ളക്കടവ് കരിങ്കുന്നം അബ്ബാസാണ് ആക്രമിക്കപ്പെട്ടത്.

ഇയാളുടെ ഭാര്യ കേസിൽ പ്രതിയാണ്. ഷഹീറും ഭാര്യ ഷാഹിറയും മകനും ചേർന്ന് അബ്ബാസിനെ ആക്രമിക്കാൻ ഷെമീറിനെ ചുമതലപ്പെടുത്തി, അയാൾ ഷാഹുലിന്റെയും ശിവയുടെയും ക്വട്ടേഷൻ ടീമിനെ ചുമതലപ്പെടുത്തി.

തുടർന്ന് വീട്ടിൽ ഉറങ്ങുകയായിരുന്ന അബ്ബാസിനെ ക്വട്ടേഷൻ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്‌പെക്ടർ ഹേമന്ദ് കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസർമാരായ സുബേർ, അനിൽ, ബിനുകുമാർ, സനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി അന്വേഷണം പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts