ഒറ്റമുറിയിലെ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍ – സജിത ദമ്പതികൾക്ക് ആദ്യത്തെ കണ്‍മണി പിറന്നു

ഒരുമിച്ചു ജീവിക്കാൻ ലോകമറിയാതെ പത്തുവർഷം ഒരേ മുറിയിൽ കഴിച്ചുകൂട്ടി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാൻ-സാജിത ദമ്പതികൾക്ക് ഇപ്പോഴിത ഒരു ആൺകുഞ്ഞ് പിറന്നു. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം.

റിസ്വാൻ എന്നാണ് കുഞ്ഞിനിട്ടിരിക്കുന്ന പേര്. 2010 ഫെബ്രുവരിയിൽ അയൽവാസിയായ 18 കാരി സജിത റഹ്മാനൊപ്പം താമസിക്കാൻ വീടുവിട്ടിറങ്ങിയതാണ്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്മാൻ വീട്ടുകാരോ നാട്ടുകാരോ അറിയാതെ പത്ത് വർഷത്തിലേറെയായി സജിതയെ വീടിന്റെ കുടുസ്സുമുറിയിൽ പാർപ്പിച്ചു.

2021 മാർച്ചിൽ ആരുമറിയാതെ വിത്തനാശ്ശേരിക്കടുത്തുള്ള വാടക വീട്ടിലേക്ക് താമസം മാറി. തുടർന്ന് റഹ്മാനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനിടെ റഹ്മാന്റെ സഹോദരൻ നെന്മാറയിൽ വെച്ച് ഇയാളെ കണ്ട കാര്യം പോലീസിൽ വിവരമറിയിച്ചു.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രണയ വിജയത്തിനായി ഒരു പതിറ്റാണ്ടോളം ഒളിവു ജീവിതത്തിന്റെ കഥ പുറത്തറിയുന്നത്. 2021 ഓഗസ്റ്റിലായിരുന്നു ഇത്. 2010ൽ സജിതയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

2021 സെപ്തംബർ 15-ന് നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ശേഷം രണ്ട് വർഷമായി വാടകയ്ക്ക് താമസിക്കുന്നു. ഗര് ഭിണിയുടെ അവസാന കാലത്ത് സജിതയുടെ വീട്ടിലായിരുന്നു. വിവിധ മസ്ജിദുകളിലും ക്ഷേത്രങ്ങളിലും പോയി പ്രാർത്ഥനകൾ നടത്തിയാണ് കുഞ്ഞിന്റെ 90-ാം ദിനം ആഘോഷിച്ചത്.

Prime Reel News

Similar Posts