ലോകസഭയിൽ തിരിച്ചെത്തി രാഹുൽ ഗാന്ധി; ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ തൊഴു കൈകളോടെ തിരിച്ചുവരവ്
സൂറത്ത് അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കി മാറ്റിയ രാഹുൽഗാന്ധി അയോഗ്യത മാറി മൂന്നര മാസങ്ങൾക്ക് ശേഷം ലോകസഭയിലേക്ക് തിരികെ എത്തി. ഗാന്ധി പ്രതിമയുടെ മുന്നിൽ തൊഴുതത്തിനു ശേഷമാണ് രാഹുൽ ഗാന്ധി ലോകസഭയിലേക്ക് പ്രവേശിച്ചത്.
കോൺഗ്രസ് എംപിമാർ മുദ്രാവാക്യം വിളികളോട് കൂടി രാഹുലിനെ സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം പുനസ്ഥാപിച്ചുള്ള ലോകസഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാർലമെൻറ് ചേരുന്നതിനു മുൻപ് പുറത്തുവന്നിരുന്നു.എന്നാൽ രാവിലെ സഭ ചേർന്നശേഷം ഉടൻതന്നെ പ്രതിപക്ഷത്തെ പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടർന്ന് 12 മണി വരെ നിർത്തിവയ്ക്കുകയായിരുന്നു.
ഇതേത്തുടർന്ന് രാഹുലിന്റെ മടങ്ങി വരവ് 12 മണി വരെ നീണ്ടു നീണ്ടു പോയത്. മോദി പരാമർശത്തിലെ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോകസഭ അംഗത്വം പുനസ്ഥാപിച്ചത്.
