വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്; പിണറായി തമ്പുരാന്റെ നവോത്ഥാനം പൊടിപൊടിക്കുന്നു
രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ച കുറിപ്പ് ഇങ്ങിനെയാണ് ‘അവന്റെ ജാതിയല്ലേ പ്രശ്നം’ എന്ന് ചോദിച്ച് വിനായകന്റെ പ്രവർത്തിയെ ന്യായീകരിക്കാനിറങ്ങിയ ആസ്ഥാന ന്യായീകരണ തിലകങ്ങൾ അടിയന്തരമായി പുറത്തിറങ്ങണം… എവിടെ നിങ്ങളുടെ പുരോഗമനവാദം? എവിടെ നിങ്ങളുടെ സ്വത്വ രാഷ്ട്രിയ ബോധം?
നോക്കു പുരോഗമന മേലങ്കിയണിഞ്ഞ നിങ്ങളുടെ സർക്കാരിന്റെ ജാതി ബോധം… ഞാൻ വിനായകന്റെ വിഷയത്തിൽ പറഞ്ഞ നിലപാട് എത്ര വ്യക്തമായാണ് സർക്കാർ സാധൂകരിച്ചിരിക്കുന്നത്. വിനായകന് കിട്ടുന്ന പ്രിവ്ലേജ് അത് ദളിതന്റെയല്ല സഖാവിന്റെയാണ്.
എന്നാൽ പോലും ദളിതനായതുകൊണ്ടു, സഖാവ് ആണെന്നു പറഞ്ഞാലും കമലഹാസനും മോഹൻലാലും മമ്മൂട്ടിയും നടനശിരോമണി വിജയനുമൊത്ത് സെൽഫിയെടുക്കുമ്പോൾ വിനായകൻ പടിക്ക് പുറത്താണ്….. പറഞ്ഞ് വന്നത് ഇന്ന് കണ്ട മനുഷ്യത്വ രഹിതമായ ഒരു ചിത്രത്തെപറ്റിയാണ്. എന്തുകൊണ്ടാണ് ഒരു വിഭാഗത്തെ മാത്രം സർക്കാർ പ്രദർശന വസ്തുവാക്കുന്നത്?
എന്തുകൊണ്ട് നായരുടെ ? നമ്പ്യാരുടെ ? നമ്പൂതിരിയുടെ? ക്രിസ്ത്യാനിയുടെ? മുസ്ലീമിന്റെ ? ‘ഷോകേസ് പീസുകൾ’ ഇല്ല പ്രദർശിപ്പിക്കുവാൻ? ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് വിരുദ്ധ സവർണ്ണ പാർട്ടി CPIMമാണ്, അത് സുന്ദരയ്യയുടെ കാലമായാലും യച്ചൂരിയുടെ കാലമായാലും…. ഈ പ്രദർശനത്തിന്റെ ഉത്തരവാദികൾക്കെതിരെ അട്രോസിറ്റി കേസ് എടുക്കണം….. പിണറായി തമ്പുരാന്റെ നവോത്ഥാനം….
