ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്ലോഗർ രാഹുൽ എൻ. കുട്ടി വീട്ടിൽ മ, രിച്ച നിലയിൽ

ഈറ്റ് കൊച്ചി ഈറ്റ് എന്ന സോഷ്യൽ മീഡിയ ഫുഡ് ഗ്രൂപ്പിലെ രാഹുൽ എൻ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊച്ചി മാടവനയിലെ വീട്ടിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കൊച്ചിയിലെ വ്യത്യസ്ത ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു ഓൺലൈൻ ഗ്രൂപ്പാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുൽ ചെയ്തിരുന്നു.

 

2015-ലാണ് കമ്മ്യൂണിറ്റി ആരംഭിച്ചത്. ഈറ്റ് കൊച്ചി ഈറ്റ് ഫേസ്ബുക്ക് ഫണ്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഭക്ഷണ കൂട്ടായ്മയാണ്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി ഫേസ്ബുക്ക് 50,000 ഡോളർ അനുവദിച്ചു. ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റിക്ക് ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Prime Reel News

Similar Posts