കലാഭവൻ മണിയുടെ മ, രണത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ
കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മണിയുടെ രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം കണ്ടെത്തിയതാണ് മരണത്തെ ദുരൂഹവും വിവാദവുമാക്കിയത്. പോലീസിനെ ഏറെ കുഴക്കിയ ആ ചോദ്യത്തിനുള്ള ഉത്തരവും അന്വേഷണ രീതികളും കണ്ടെത്തി കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്ന പി.എൻ. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.എൻ. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ.
ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ വന്നിരുന്ന സുഹൃത്തുക്കളായ ജാഫർ ഇടുക്കി, തരികിട സാബു തുടങ്ങിയവരെയും ഉൾപ്പെടുത്തി വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മണിയുടെ രക്ത പരിശോധനാ റിപ്പോർട്ടിൽ നിന്നും കിട്ടിയത് മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽ ഉണ്ട് എന്നാണ്. സാധാരണ മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളാണ് കാണാറുള്ളത് മീഥൈൽ ആൽക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടർപന്റൈൻ അല്ലെങ്കിൽ പെയിന്റ് റിമൂവറിലാണ്. ഇതിനെ സർജിക്കൽ സ്പിരിറ്റ് എന്നു പറയും.
മീഥൈൽ ആൽക്കഹോൾ കഴിക്കാൻ ഉപയോഗിക്കാത്തതാണ്. മീഥൈൽ ആൽക്കഹോളിൽ ഏകദേശം 90 ശതമാനവും ഈഥൈല്‍ ആൽക്കഹോളാണ്. 9.5 ശതമാനം ഈ പറയുന്ന മീഥൈൽ ഉണ്ട്. 0.5 ശതമാനം പോയിസൺ സബ്സ്റ്റൻസും ഉണ്ട്. 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണ്. സാധാരണ നമ്മൾ കഴിക്കുന്നത് ഈഥൈൽ ആൽക്കഹോളാണ്. വീട്ടിലോ പുറത്തോ ഒക്കെ ചാരായം വാറ്റുമ്പോൾ അതില്‍ പല വസ്തുക്കളും ചേർക്കാറുണ്ട്. അതിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടാകാം.
