എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും സുരേഷ് ഗോപി ചേട്ടനെ ജാമ്യത്തിലെടുക്കും; രേവത് ബാബു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ചതിന് നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിക്ക് പിന്തുണയുമായി ഓട്ടോ ഡ്രൈവർ രേവന്ദ് ബാബു രംഗത്തെത്തിയിരിക്കുകയാണ്. കലാഭവൻ മണിയുടെ കടുത്ത ആരാധകനായി രേവന്ദ് വാർത്തകളിൽ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം കെട്ടിപ്പടുത്തവരിൽ ഒരാളാണ് രേവത് ബാബു.
കരുവന്നൂർ കേസിൽ പാവപ്പെട്ടവർക്ക് വേണ്ടി നടന്ന സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്താൽ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ജാമ്യം എടുത്തു നൽകുമെന്ന് രേവന്ദ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവന്ദ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.
കരുവനൂർ തട്ടിപ്പ്നെതിരെ സകലതും നഷ്ടപ്പെട്ടവർക്ക് വേണ്ടി പോരാടിയ നടനും mp യുമായ ഒരു പോരാളിയെ കരിവാരി തേക്കാൻ ശ്രമിക്കുന്ന നേരം കൊണ്ട് കരുവാനോരിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി ഒന്ന് സംസാരിച്ചു കൂടെ കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി വിജയൻ സാർ എല്ലാവരും നിരപരാധികളാണ്.
ചാഞ്ഞ മരങ്ങളിൽ കല്ലെറിയുന്നവരാണ് നമ്മെളെല്ലാവരും അത് കൊണ്ട് തന്നെ ആണ് അദ്ദേഹം പറഞ്ഞത് ഈ സമൂഹം അത്ര നല്ലതല്ല എന്നും 👉എത്രയും പെട്ടന്നു മ, രിച്ചു കഴിഞ്ഞു തന്ത്രി കുടുംബത്തിൽ ജനിക്കാനവസരം കിട്ടിയാമാത്രം മതി എന്ന് പറഞ്ഞത് സൗര്ഹർത്ത പുണ്യം വേണെമെന്നാണ് സുരേഷ് ഗോപി ചേട്ടൻ പറഞ്ഞത് അല്ലാതെ ജാതി മത വിവേചനം അല്ല.
സുരേഷ് ഗോപി ഏട്ടനെതിരെ കേസ് എടുക്കുകയാണെങ്കിൽ ഇനി മുതൽ തൃശ്ശൂർ ടൗണിൽ ഒരു പാർട്ടി പരുപാടികളും വെക്കുവാൻ അനുവദിക്കരുത് റോഡിൽ നടക്കുന്ന പാർട്ടി കൊടികൾ തോരണങ്ങൾ ഫ്ളക്സ്കൾ എല്ലാം മനസ്സിൽ മാത്രം ഒതുക്കി ജീവിക്കണം മനുഷ്യൻ. ഞാൻ എന്റെ മ, തം മനുഷ്യമ, തം ഞാൻ മനുഷ്യജാതി മനുഷ്യവർഗ്ഗമാണ് ഏറ്റവും കൂടുതൽ ഇഷ്ടം സഹജീവികളോട്.
