ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പറഞ്ഞ് പൂജാരിമാർ പലരും കുഞ്ഞിൻറെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചു; കർമ്മം ചെയ്ത രേവന്തിന്റെ വാക്കുകൾ

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളക്കരയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിനെ ബീഹാർ സ്വദേശിയായ അസാഫാക്ക് ആലത്തെ 28 കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. തായിക്കാട്ടുകര എൽപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കുട്ടി. കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നടത്താനായി പല പൂജാരിമാരെയും സമീപിച്ച പൂജാരിമാരെ സമീപിച്ചപ്പോൾ പലരും വിസമ്മതിച്ചതായി ആരോപണം.

കുഞ്ഞിൻറെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാനായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആലുവയിലും പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും ഒരു പൂജാരിയും വരാൻ തയ്യാറായില്ല. ഇവരൊക്കെ ചോദിക്കുന്നത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഇവരൊന്നും മനുഷ്യന്മാർ അല്. ഹിന്ദിക്കാരുടെ കുട്ടി ആണെങ്കിലും നമ്മൾ മനുഷ്യന്മാർ എല്ലാം ഒന്ന് തന്നെ അല്ലേ എന്നാണ് രേവന്ത് പറഞ്ഞത്. അപ്പോൾ ഞാൻ വിചാരിച്ചു നമ്മുടെ മോളുടെ കാര്യമല്ലേ, ഞാൻ തന്നെ കർമ്മങ്ങൾ ചെയ്യാമെന്ന്.

എനിക്ക് അത്ര നന്നായി കർമ്മങ്ങൾ അറിയുന്ന ആളല്ല. ഞാൻ ഇതിനു മുൻപ് ഒരു മരണത്തിന് കർമ്മം ചെയ്തേ പരിചയമുള്ളൂ. പൂജാരിമാർ വരാതിരുന്നപ്പോൾ ഒരു വല്ലാത്ത വിഷമം തോന്നി. ആലുവ എംഎൽഎ അൻവർ സാദത്തിനെ സാക്ഷിയാക്കിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിഷമത്തോടെ പറഞ്ഞത്.

വാക്കുകൾ മുഴുമിപ്പിക്കും മുൻപ് തന്നെ സമീപത്ത് നിന്നിരുന്ന അൻവർ സാദത്ത് എംഎൽഎ അദ്ദേഹത്തെ ആലിംഗനം ചെയ്തു. കുഞ്ഞിൻറെ മൃ, തദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചതിനുശേഷം ആണ് കുഞ്ഞിൻറെ അന്തികർമ്മങ്ങൾക്കായി എത്തിയ പൂജാരി രേവന്ത് ഇക്കാര്യം മാധ്യമങ്ങളോട് അൻവർ സാദത്തിനൊപ്പം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Prime Reel News

Similar Posts