ജസ്റ്റിസ് ഫോർ ഹാഷ്ടാഗുകൾ ഇടാനോ മെഴുകുതിരികൾ കൊളുത്തി വച്ചുള്ള ആദരാഞ്ജലി നേരലുകളോ ഒന്നും ഇവിടെ കണ്ടില്ല; പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം

വാല്‍പ്പാറ കൊലക്കേസ് പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സഫര്‍ഷാ 2.50 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും എറണാകുളം പോക്‌സോ കോടതി വിധിച്ചു. 2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കോടതി വിധി വന്നതിനു പിന്നാലെ അഞ്ജു പാർവതിയുടെ കുറിപ്പ് വായിക്കാം.

ഇവിടെ ഒട്ടും ചർച്ചയായി മാറാത്ത ഒരു ദാരുണ സംഭവത്തിലെ കൊടും ക്രൂരനായ പ്രതിയാണ് സഫർ ഷാ.ആ അവനാണ് ഇന്ന് എറണാകുളം പോക്സോ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. പലർക്കും എന്താണ് സംഭവം എന്നോ ആരാണ് കൊല്ലപ്പെട്ടതെന്നോ പോലും ഓർമ്മയുണ്ടാവില്ല. കാരണം ജസ്റ്റിസ് ഫോർ ഹാഷ്ടാഗുകൾ ഇടാനോ മെഴുകുതിരികൾ കൊളുത്തി വച്ചുള്ള ആദരാഞ്ജലി നേരലുകളോ ഒന്നും ഒരു പ്ലസ് ടു കാരിയായ, കേവലം പതിനേഴു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ ദാരുണ കൊലയിൽ കണ്ടിരുന്നില്ല.!!

മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രണയം നിഷേധിച്ചതിന്റെ പേരിൽ തൃശൂർ മലക്കപ്പാറയിൽ ഒരു പ്ലസ് ടുകാരി പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന വാർത്ത കേട്ട് ഇവിടുത്തെ ഒരു സാംസ്കാരിക നായകനും ഞെട്ടി വിറച്ചില്ല. ജനിച്ചാൽ കൈയും കാലുമുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിടത്ത് നിന്നാണ് 17 വയസ് വരെ മകളെ വളർത്തിക്കൊണ്ട് വന്നതെന്ന് പറഞ്ഞാണ് അച്ഛൻ ആന്റണി അന്ന് വാർത്താചാനലുകൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞത്. എന്നിട്ടും ആ കരച്ചിൽ ഇവിടെ ഒട്ടും സെൻസേഷണൽ ആയില്ല.
2020 ജനുവരി 7നാണ് സംഭവം നടന്നത്.

ആലപ്പുഴ തുറവുർ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാർഥിനിയെ കാറിൽ കയറ്റികൊണ്ടുപോയി വാൽപ്പാറയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊച്ചിയിലെ സ്കൂളിൽ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാർഥിനിയുടെ മൃ, തദേഹം 10 മണിക്കൂറിന് ശേഷം രാത്രി പന്ത്രണ്ടോയെയാണ് വാൽപ്പാറയിലെ തോട്ടത്തിൽ പൊലീസ് കണ്ടെത്തിയത്. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃ, തദേഹം തോട്ടത്തിൽ തള്ളുകയായിരുന്നു. വിദ്യാർഥിനിയുടെ നെഞ്ചിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. ദേഹത്ത് ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുമുണ്ടായിരുന്നു.

സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. സ്കൂളിൽ പോയ വിദ്യാർഥിനി തിരിച്ചെത്താതിരുന്നതിനെ തുടർന്നു വിദ്യാർഥിനിയുടെ പിതാവും സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.

മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു.

മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി നാല് മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃ, തദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃ, തദേഹം കണ്ടെത്തിയ തോട്ടം. എന്തായാലും ഇത്രയും ദാരുണമായ ഒരു സംഭവം നമ്മുടെ കണ്മുന്നിൽ നടന്നിട്ടും നമ്മളാരും അത് അറിയാതെയും കേൾക്കാതെയും പോയത് നമ്മുടെ ദൃഷ്ടി എന്നും ഉത്തരേന്ത്യയിലോട്ട് മാത്രം ഫോക്കസ് ചെയ്ത് വച്ചത് കൊണ്ടാവും അല്ലേ??? NB : പോക്സോ കേസ് ആയതിനാൽ കുട്ടിയുടെ പേരും ചിത്രവും ഇടാൻ കഴിയില്ല.

Prime Reel News

Similar Posts