ദുരൂഹമായ സാഹചര്യത്തിൽ ഒരു തിരോധാനം; അതിലും ദുരൂഹമായ നിലയിൽ ജീവനില്ലാതെ കണ്ടെത്തിയ ശരീരം; ബാക്കി വയ്ക്കുന്നത് ഒരുപാട് ചോദ്യങ്ങളാണ്

ഒക്ടോബർ ഒന്നിന് രാത്രി എട്ടുമണിക്കു ശേഷമാണ് സംഗീതിനെ കാണാതായത്. തനിക്കൊപ്പം ഓട്ടോറിക്ഷയിൽ ഇടത്തറമുക്കുവരെ എത്തിയിരുന്നതായി സുഹൃത്ത് പ്രദീപ് പറയുന്നുണ്ട്.  അഞ്ജു പാർവതി എഴുതിയ കുറിപ്പ് വായിക്കാം.

 

ഈ ചിത്രത്തിൽ കാണുന്ന യുവാവിന്റെ പേര് സംഗീത് സജി. തീർത്തും ദുരൂഹമായ സാഹചര്യത്തിൽ ഒരു തിരോധാനം, പിന്നീട് അതിലും ദുരൂഹമായ നിലയിൽ ജീവനില്ലാതെ കണ്ടെത്തിയ ശരീരം!! എന്നിട്ടും ഇത് ഇവിടെ വാർത്തയാവുകയോ ചർച്ചയാവുകയോ ചെയ്തില്ല. സംഗീത് സജി എന്ന ഇരുപത്തിമൂന്ന് വയസ്സുള്ള ഈ കുട്ടിയുടെ തിരോധാനവും മരണവും ബാക്കി വയ്ക്കുന്നത് ഒരുപാട് ചോദ്യങ്ങളാണ്.

 

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശിയായ ഈ യുവാവിനെ കാണാതെയാവുന്നത് ഒക്ടോബർ 1 നാണ്. അന്ന് സുഹൃത്തായ പ്രദീപിനൊപ്പം പോയ പയ്യൻ തിരികെ വീട്ടിൽ വരാതെയായപ്പോൾ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും മറുപടി ഇല്ലാതെയായപ്പോൾ വീട്ടിൽ നിന്നും ഓട്ടോയിൽ വിളിച്ചിറക്കി കൊണ്ടു പോയ പ്രദീപ് എന്ന സുഹൃത്തിനോട് വീട്ടുകാർ വിവരം അന്വേഷിച്ചു.

 

തനിക്കൊപ്പം കടയിൽ വന്ന സംഗീത് അടുത്തുള്ള തോട്ടിൽ വീണതായി സംശയിക്കുന്നുവെന്നും താൻ കടയിൽ സാധനങ്ങൾ വാങ്ങി നില്ക്കുമ്പോൾ തോട്ടിലേയ്ക്ക് എന്തോ വീഴുന്ന പോലെ വലിയൊരു ശബ്ദം കേട്ടുവെന്നും, അത് സംഗീത് ആണെന്ന് തോന്നുന്നുവെന്നും അയാൾ പറഞ്ഞു. സംഗീതിന്റെ ഫോൺ പ്രദീപിന്റെ വീട്ടിൽ ചാർജ് ചെയ്ത നിലയിൽ കാണുകയും ചെയ്തു. പ്രദീപിന്റെ വാക്ക് വിശ്വസിച്ച വീട്ടുകാരും പോലീസും ഫയർഫോഴ്‌സും ദിവസങ്ങളോളം തോട്ടിലും അടുത്തുള്ള ആറ്റിലും ഒക്കെ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

 

എന്നാൽ ഒക്ടോബർ 17ന് ആറന്മുള പമ്പാനദിയിൽ നിന്നും സംഗീതിന്റെ ഡെഡ്ബോഡി ലഭിച്ചു. അതായത് യുവാവിനെ കാണാതെയായി പതിനാറാം ദിവസം.അതും പെട്ടി തുറന്നു കാണാൻ പോലും പറ്റാത്ത അവസ്ഥയിൽ.! സംഗീത് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുടുംബത്തിനും നാട്ടുകാർക്കും അവന്റെ ജീവനറ്റ ശരീരമാണ് ലഭിച്ചത്. ലഭിച്ച ശരീരത്തിലാവട്ടെ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട നിലയിലും! ഡെഡ്ബോഡിയിൽ കൈക്കും കാലിനും ഒടിവുണ്ടെന്നും മുൻനിരയിലെ പല്ലുകൾ നാലെണ്ണം ഇല്ലായെന്നും നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്താണെന്ന് അറിയില്ല. നാട്ടുകാർ പറയുന്നത് പോലെയാണെങ്കിൽ ഇത് ഒരു അപകട മ, രണം അല്ല. ആ, ത്മഹ, ത്യ ചെയ്യാൻ തക്ക കാരണങ്ങളും ആ കുട്ടിക്ക് ഇല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും കുടുംബത്തിന് ഇല്ല.

 

സുഹൃത്ത്‌ പ്രദീപ് പറയുന്നത് പോലെ സംഗീത് തോട്ടിൽ വീണുവെങ്കിൽ എങ്ങനെയാണ് ശരീരത്തിൽ ഒടിവുണ്ടാകുന്നത്? ജനനേന്ദ്രിയം എങ്ങനെയാണ് മുറിച്ചു മാറ്റപ്പെട്ട നിലയിൽ കാണുന്നത്? മാത്രവുമല്ല അമ്മ പറയുന്നുണ്ട് ആഴമില്ലാത്ത ആ തോട്ടിൽ വീഴുന്ന മകന് നിഷ്പ്രയാസം നീന്തി കയറാൻ പറ്റുമെന്ന്. സംഗീത് പ്രദീപിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ CCTV ദൃശ്യങ്ങൾ ഉണ്ട്. സംഗീത് കൂടെ കടയിൽ വന്നതായി കടക്കാരനും പറയുന്നുണ്ട്. ഓട്ടോയിൽ നാല് പേര് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഒട്ടേറെ ദുരൂഹതകൾ!!!

 

ഈ സംഭവത്തെ കുറിച്ച് പോലീസിന് എന്താണ് പറയാനുള്ളത് എന്നറിയണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും അറിയണം. അല്ലാതെ ഒരു നിഗമനത്തിൽ എത്താൻ കഴിയില്ല. നിലവിൽ എല്ലാവരും വിരൽ ചൂണ്ടുന്നത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപ്പോയ സുഹൃത്ത് പ്രദീപിലേയ്ക്കാണ്. അത് സ്വാഭാവികം! കാരണം സംഗീത് കടയിൽ പോയത് പ്രദീപിനൊപ്പമാണ്. അവിടെ നിന്നും സംഗീത് തോട്ടിൽ വീണതായി സംശയിക്കുന്നുവെന്ന് പറഞ്ഞതും പ്രദീപാണ്. സംഗീതിന്റെ ഫോൺ ലഭിച്ചതും പ്രദീപിന്റെ വീട്ടിൽ നിന്നുമാണ്. എന്നാൽ ഇത്രയും കാര്യങ്ങൾ കൊണ്ട് അയാൾ തന്നെയാണ് കുറ്റവാളി എന്ന് വിധിയെഴുത്ത് നടത്താനും നമുക്ക് അവകാശമില്ല.

 

സത്യം പുറത്ത് വരേണ്ടതുണ്ട്. ഈ തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ ഒന്നൊന്നായി മറ നീക്കി പുറത്ത് വരണം. ആ കുട്ടിയുടെ വീട്ടുകാർക്ക് അതിനുള്ള അവകാശമുണ്ട്. ഒപ്പം നാട്ടുകാർക്കും. അതിനൊപ്പം സമൂഹം കുറ്റവാളി ആയി കാണുന്ന ആ മനുഷ്യൻ നിരപരാധി ആണെങ്കിൽ അയാൾക്കും നീതി ലഭിക്കണം. ഒരു കുറ്റവും ചെയ്യാത്ത ഒരാളാണ് അയാളെങ്കിൽ ഒരുപക്ഷേ സോഷ്യൽ ഓഡിറ്റിങ് ഒന്നുകൊണ്ടു അയാൾ വല്ല അവിവേകവും കാണിച്ചാൽ ആ കുടുംബവും അനാഥമാകും.

 

നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ വിഷയം ചർച്ചയാക്കി മാറ്റണം എന്നുള്ളതാണ്. ഹാഷ് ടാഗുകൾ വേണ്ടത് ഇത്തരം സംഭവങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ മറ നീക്കി പുറത്ത് വരുവാനാണ്. ആരും അറിയാതെ പോയ ഒരു മ, രണം അല്ല കൊ, ലപാതകം ആയിരുന്നു കുറുപ്പംപടിയിലെ ജിഷയുടെ ബ്രൂട്ടൽ മർഡർ. എറണാകുളം എഡിഷനിലെ അകത്തെ ചരമകോളത്തിൽ ഒതുങ്ങിയ ഒരു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വാർത്തയെ സെൻസേഷണൽ ആക്കിയത് സോഷ്യൽ മീഡിയ ആണ്. ഇവിടെയും നമുക്ക് ഈ കുഞ്ഞിന്റെ ദുരൂഹ മരണത്തെ ചർച്ചയാക്കി മാറ്റിക്കാം. എങ്കിൽ മാത്രമേ നേരായ ദിശയിൽ ഉള്ള അന്വേഷണം അധികാരികളിൽ നിന്നും ഉണ്ടാകൂ!!

Prime Reel News

Similar Posts