തൃശൂർ ഇത്തവണയും ബിജെപി എടുക്കില്ല, സുരേഷ് ഗോപി ഇത്തവണയും ജയിക്കില്ല; സന്തോഷ് വർക്കി

സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് തുറന്നു പറഞ്ഞു. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരിൽ ജയിക്കില്ല. ഒരുപാട് പേരെ സഹായിക്കുന്ന ഒരു നല്ല മനുഷ്യനാണ്. സെൻട്രലിൽ ബിജെപി വിജയിക്കും. തൃശൂർ ഇത്തവണയും ബിജെപി എടുക്കില്ല. എന്നാൽ കേരളത്തിലും ദക്ഷിണേന്ത്യയിലും ബിജെപിക്ക് വിജയപ്രതീക്ഷയില്ല. ലാലേട്ടൻ ഒരു സംഖി ആണെന്ന് തോന്നുന്നില്ല. പിണറായി വിജയൻ എല്ലാവരിലും മികച്ചവനാണ്. ആളുകൾക്ക് അദ്ദേഹത്തെ അൽപ്പം ഭയമുണ്ട്.

ബിജെപി വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും ഹിന്ദുത്വവാദമുണ്ട്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. സെൻട്രൽ തെരഞ്ഞെടുപ്പിൽ ബിജെപി വരും. വന്ദേ ഭാരത് കൊണ്ടുവന്നാലും ഇവിടെ നേട്ടം കമ്മ്യൂണിസ്‌റ്റിനോ കോൺഗ്രസിനോ മാത്രമായിരിക്കും.. മോദിക്ക് വികസന നയമുണ്ടെങ്കിലും പ്രധാനമന്ത്രിക്കെതിരെ ദക്ഷിണേന്ത്യയിൽ നിന്ന് നിരവധി വാർത്തകൾ വരുന്നുണ്ട്.

ആറാട്ട് എന്ന ചിത്രത്തിലെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വർക്കി വൻ വിവാദത്തിന് തിരികൊളുത്തിയത്. നിത്യ മേനോനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് സന്തോഷ് വർക്കി പലയിടത്തും പറഞ്ഞിരുന്നു. അതിന് ശേഷം നിഖില വിമൽ, മഞ്ജു വാര്യർ, ഹണി റോസ് തുടങ്ങിയ താരങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞു.

Prime Reel News