വാഹനാപകടത്തിൽ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

സൗദി അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്.  ഷമാഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.

 

വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ നിന്ന് സഹപ്രവർത്തകനെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ അൽബാഹ ഹഖീഖ് റോഡിൽ വെച്ച് അദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാകിസ്ഥാൻ പൗരനും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 

25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദി പ്രവർത്തകനാണ്. ഭാര്യ ഷമീറയും അഞ്ചുവയസ്സുള്ള മകൾ മിൻസ ഫാത്തിമയും കഴിഞ്ഞ മാസമാണ് വിസിറ്റ് വിസയിൽ അൽബാഹയിലെത്തിയത്. മൃ, തദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Prime Reel News

Similar Posts