പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീ, ഡനത്തിന് ഇരയാക്കിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

കോട്ടപ്പടിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പി.കെ അസീസ് (48) ആണ് അറസ്റ്റിലായത്. മലപ്പുറം വനിതാ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദ്യാർഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. സ്‌കൂൾ അധികൃതർ വനിതാ പോലീസിൽ പരാതി നൽകി.

പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ അസീസ് ഒരു വർഷം മുമ്പാണ് കോട്ടപ്പടി സ്‌കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.

Prime Reel News

Similar Posts