നിപ ആശങ്കകൾ ഒഴിയുന്നു; തിങ്കളാഴ്ച മുതൽ കോഴിക്കോട് സ്‌കൂളുകൾ തുറക്കും
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറക്കും. കണ്ടെയ്‌ൻമെന്റ് സോണിൽ ഒഴികെയുള്ള സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾ നീക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ തുടരും.
ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സ്‌കൂളിൽ വരുന്ന വിദ്യാർത്ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസറുകൾ സ്ഥാപിക്കും.
