75 വയസുള്ള വിമുക്തഭടനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
പത്തനംതിട്ടയിൽ 75കാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന വിമുക്തഭടനും മുൻ കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനിൽ നിന്ന് 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പൊലീസ് നടപടി.
വീട് വാടകക്ക് ആവശ്യപ്പെട്ട് നിത്യാ വയോധികനെ ബന്ധപ്പെടുകയും ഫോണിലൂടെയുള്ള നിരന്തരമായ സംഭാഷണം പിന്നീട് സൗഹൃദമായി മാറുകയും ചെയ്തു. ഇതിനിടെ വാടക വീട്ടിലേക്ക് നിത്യ വയോധികനെ വിളിച്ചുവരുത്തി. വീട്ടില് കയറിയ വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ച ശേഷം നിത്യയ് ക്കൊപ്പം നിന്നുകൊണ്ട് അശ്ലീല ഫോട്ടോയെടുത്തു.
പ്രതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിത്യയുടെ പുരുഷ സുഹൃത്ത് വീട്ടിലെത്തി. ഇരുവരുടെയും ചിത്രങ്ങൾ എടുത്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടർന്ന് ഇരയിൽ നിന്ന് 11 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു.
പണം ആവശ്യപ്പെട്ട് സീരിയൽ നടിയും സുഹൃത്തും ഇരയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പീ, ഡനം അസഹ്യമായപ്പോൾ ഇരുവർക്കുമെതിരെ ജൂലൈ 18ന് നയോധികൻ പറവൂർ പോലീസിൽ പരാതി നൽകി. പോലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ലാറ്റിലേക്കു വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
