രഞ്ജുഷയുടെ മ, രണം പിറന്നാള്‍ ദിനത്തില്‍; ഫ്ലാറ്റിൽ അന്വേഷിച്ചെത്തി സുഹൃത്ത്; സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി സൂചന
സിനിമാ-സീരിയൽ താരം രഞ്ജുഷ മേനോന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്ന് റിപ്പോർട്ട്. സീരിയലിലെ അഭിനയത്തിന് പുറമെ ലൈൻ പ്രൊഡ്യൂസറായും രഞ്ജുഷ മേനോൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രഞ്ജുഷയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് ശ്രീകാര്യത്തിലെ വാടക ഫ്ലാറ്റിൽ രഞ്ജുഷയെ മ, രിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്ത് മനോജ് ശ്രീലകത്തിനൊപ്പമാണ് രഞ്ജുഷ താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ സുഹൃത്ത് മനോജ് സീരിയലിന്റെ ആവശ്യങ്ങൾക്കായി ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. രാവിലെ ഒമ്പതര കഴിഞ്ഞിട്ടും രഞ്ജുഷ ലൊക്കേഷനിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്ത് മനോജ് ഫ്ലാറ്റിൽ എത്തിയപ്പോഴാണ് രഞ്ജുഷയെ മ, രിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയതിനാൽ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ മനോജ് വാതിൽ തുറന്നപ്പോഴാണ് രഞ്ജുഷയെ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തിയത്.
മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്,തലപ്പാവ്,വൺവേ ടിക്കറ്റ്,ബോംബൈ മാർച്ച്, സിറ്റി ഓഫ് ഗോഡ്,തലപ്പാവ്,വാധ്യാർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനന്ദ സാഗരം, കൗമുദി ചാനലിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് വരികയായിരുന്നു.
