കണ്ണൂർ സ്‌ക്വാഡിലെ പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ? ഷാഹിദ കമാൽ

മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡി’നെ അഭിനന്ദിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. കേരളത്തിലെ പോലീസ് സംവിധാനത്തെക്കുറിച്ചുള്ള പല കാര്യങ്ങളും സിനിമയിൽ കാണിച്ചിരിക്കുന്നത് കൃത്യമാണെന്ന് ഷാഹിദ പറയുന്നു. 20 ശതമാനം പോലീസുകാർ നല്ലതാണെന്ന കണക്കിനോട് യോജിക്കുന്നില്ലെന്നും 40 ശതമാനം ആളുകളും നല്ലവരാണെന്ന കണക്കിനോട് ആണ് എന്റെ അഭിപ്രായം. പ്രമേയം നോക്കാതെ സിനിമ ചെയ്താൽ നായികയുടെ ആവശ്യമില്ലേയെന്നും ഷാഹിദ ചോദിക്കുന്നു. മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കണ്ണൂർ സ്ക്വാഡ് പോസ്റ്ററിന്റെ പോസ്റ്റിനാണ് ഷാഹിദയുടെ കമന്റ്.

‘കണ്ണൂർ സ്ക്വാഡ് കണ്ടു. തിയറ്ററിൽ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങൾ. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞ ചിലത്. കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം.

ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്പെഷൽ സ്ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ ?’’– ഷാഹിദ കമാൽ പറയുന്നു.

Prime Reel News

Similar Posts