ഞാന്‍ ആര്‍എസ്‌എസിനെ സല്യൂട്ട് ചെയ്യുകയാണ്; ഭാരതത്തെ ഒരു ഗാനമായി സങ്കൽപ്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകർ; ശങ്കര്‍ മഹാദേവന്‍

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ആർഎസ്‌എസിനോളം പ്രയത്‌നിച്ച മറ്റാരുമില്ലെന്ന് ഗായകൻ ശങ്കർ മഹാദേവൻ പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി ആഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പാട്ടുകളിലൂടെ നമ്മുടെ സംസ്കാരം പുതുതലമുറയിലേക്ക് എത്തിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാട്ടിനു മാത്രമല്ല, ലോകത്തിലെ എല്ലാത്തിനും ഒരു താളമുണ്ട്. ഭാരതത്തെ ഒരു പാട്ടായി സങ്കല്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകരെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു.

 

ഞാൻ RSS നെ അഭിവാദ്യം ചെയ്യുന്നു. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പത്തിനും നമ്മുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നതിലും മറ്റാരേക്കാളും സംഭാവനകൾ ആർഎസ്എസ് നൽകിയിട്ടുണ്ട്. ആർഎസ്എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന് പിന്നാലെ നിരവധിപേരിൽ നിന്ന് അഭിനന്ദന വിളികൾ വന്നു.

 

ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ച സംതൃപ്തി നിറഞ്ഞതായിരുന്നു. ഞാന് ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ക്ഷണം വ്യക്തിപരമായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഇന്ന് എനിക്ക് കൂടുതൽ അഭിമാനമുണ്ട്’- ശങ്കർ മഹാദേവൻ പറഞ്ഞു.

Prime Reel News

Similar Posts