ഞാൻ ഒരു ട്രോമയിലായി, അപമാനിക്കപ്പെട്ടു; മാപ്പ് പറഞ്ഞാലും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷിദ
സുരേഷ് ഗോപി തോളത്തു കൈ വച്ച് അപമാനിച്ചപ്പോൾ ഞാൻ ട്രോമയിലേക്ക് പോയി എന്ന് മാധ്യമ പ്രവർത്തക. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ പൊലും പറ്റാത്ത അവസ്ഥ. മാപ്പ് പറച്ചിൽ കേസ് പിൻവലിക്കാനുള്ള കാരണം അല്ല. കേസുമായി തന്നെ മുന്നോട്ട് പോകും എന്ന് മീഡിയ വൺ റിപ്പോർട്ടർ ഷിദ ജഗത്. എന്റെ തോളിൽ തഴുകുകയാണ് ചെയ്തത്. മോളേ എന്ന് വിളിച്ച് തോളിൽ തഴുകി. തോളിൽ കൈ വെച്ചപ്പോൾ ഷോക്കായി, മാപ്പ് പറച്ചിലായി തോന്നുന്നില്ല, അതൊരു വിശദീകരണമായേ തോന്നുന്നുള്ളൂ. നിയമനടപടിയുമായി മുന്നോട്ട് പോകും“: മാധ്യമ പ്രവർത്തക ഷിദ ജഗദ് വ്യക്തമാക്കുന്നു.
എന്നെ സംബന്ധിച്ച് ആ സമയത്ത് ഭയങ്കരമായ രീതിയിൽ എനിക്ക് അത് ഷോക്കായി പോയി. എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. എന്താണ് നടക്കുന്നത് എന്നും അറിയാത്ത ഒരു ഷോക്കായി പോയി. പക്ഷേ ആ സമയത്ത് ഞാൻ പിന്നോട്ട് വലിഞ്ഞു. കൈ എടുത്ത് മാറ്റാനാണ് ഞാൻ പിന്നോട്ട് വലിഞ്ഞത്. എന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. തുടർന്ന് ഞാൻ വീണ്ടും ആ ചോദ്യം ചോദിച്ചു. അപ്പോൾ സുരേഷ് ഗോപി എം പി വീണ്ടും ആവർത്തിച്ചു.,
എന്റെ ഷോൾഡറിൽ വീണ്ടും കൈവയ്ക്കുകയാണ് ഉണ്ടായത്. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ്. എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്തതായിരുന്നു. ഞാൻ പെട്ടെന്ന് കൈ തട്ടിമാറ്റുകയായിരുന്നു. എന്നെ മാനസീകമായി ഉലച്ചു എന്നും ഷിദ പറഞ്ഞു. ഞാൻ ഒരു ട്രോമ്മയിലേക്ക് എത്തും വിധം മാറുകയും ചെയ്തു.
ഇത് ശരിയായ പ്രവണതയല്ല. ഇത് അംഗീകരിക്കാൻ ആകില്ല. അതുകൊണ്ടാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. തെറ്റായി തോന്നിയിരുന്നു എങ്കിൽ മാപ്പ് പറയുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അത് തെറ്റാണ് എന്ന് എനിക്ക് തോന്നുകയല്ല. തെറ്റാണ് എന്ന് അദ്ദേഹത്തിനു തോന്നണം എന്നും ഷിദ പറഞ്ഞു.
ഒരാളുടെ അനുവാദമില്ലാതെ സരീരത്ത് സ്പർശിക്കുക. തെറ്റായ വിധത്തിലാണ് സ്പർശിച്ചത്. എനിക്ക് ബോധ്യപ്പെട്ടത് തെറ്റായ അർഥത്തിൽ എന്നെ സ്പർശിച്ചു എന്നാണ്. മാപ്പ് പറച്ചിലായി തോന്നുന്നില്ല. ഞാൻ കേസുമായി മുന്നോട്ട് പോകും. ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇനി ഒരു മാധ്യമ പ്രവർത്തകക്കും ഇങ്ങിനെ സംഭവിക്കരുത് എന്നും ഷിദ പറയുന്നു
