പരാതി ഉയർന്നതിനു പിന്നാലെ എൻഗേജ്മെൻറ് ചിത്രങ്ങൾ പങ്കുവെച്ച് നടനും മോഡലുമായ ഷിയാസ് കരീം
ബിഗ് ബോസിൽ പങ്കെടുത്തതോടെ ജീവിതം മാറിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടനും മോഡലുമായ ഷിയാസ് കരീം. മോഡലിംഗിലൂടെ മുൻപ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടർന്നാണ് സിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നത്. ഇന്ന് സ്റ്റാർ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഷിയാസ്. വിവാഹിതനാകാൻ ഒരുങ്ങുകയാണ് താരം. ഡോക്ടറായ രഹനയാണ് വധു. ഷിയാസിനെ ടാഗ് ചെയ്ത് വധു രഹന പങ്കുവച്ച ചിത്രങ്ങളിൽ നിന്നാണ് ഷിയാസിന്റെ വിവാഹനിശ്ചയ വാർത്ത എല്ലാവരും അറിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ചടങ്ങ് എന്നാണ് വിവരം.
ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷിയാസ് കുറിച്ചത് ഇങ്ങനെയാണ്, ‘എന്നെന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം ‘എന്നാണ് ഷിയാസ് കുറിച്ചത്. എൻഗേജ്മെൻറ് ചിത്രത്തിനു താഴെ നിരവധി പേരാണ് കമൻറ് ചെയ്യുന്നത്. നടി അന്‍സിബ ഹസനാണ് ആദ്യം ആശംസ അറിയിച്ചെത്തിയത്. മോനെ കണ്‍ഗ്രാറ്റ്‌സ്, എന്നാലും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ശ്രിനിഷ് അരവിന്ദിന്റെ കമന്റ്. പേളി മാണിയും ആശംസകൾ അറിയിച്ചു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇവർ. പേളി-ശ്രീനിഷ് പ്രണയത്തിനും വിവാഹത്തിനും ചുക്കാൻ പിടിച്ചത് ഷിയാസ് ആയിരുന്നു. ബ്രോ കണ്‍ഗ്രാറ്റ്‌സ് എന്നാലും അറിയിക്കാമായിരുന്നു എന്നാണ് ബിഗ് ബോസിലെ മറ്റൊരു സഹമത്സരാർഥിയായ ബഷീര്‍ ബഷി കമന്റ് ചെയ്തത്.
