കടയുടമയേയും കുടുംബത്തേയും മർദിച്ച എസ്ഐയെ സസ്പെൻഡ് ചെയ്യും; പോലീസി​ന്റെ പരാക്രമത്തിൽ അമ്പരന്ന് നാട്ടുകാർ

അങ്കമാലി കരിയാട് ജംക്‌ഷനിലെ ബേക്കറിയിൽ എസ്‌ഐ അതിക്രമിച്ചു കയറി കടയുടമയെയും കുടുംബത്തെയും ആക്രമിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതി ഉൾപ്പെടെ അഞ്ച് പേരെ എസ്ഐ മർദിച്ചത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്. കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, ജീവനക്കാരൻ ബൈജു എന്നിവർക്ക് പരിക്കേറ്റു.

എസ്ഐ മദ്യലഹരിയിലായിരുന്നുവെന്നാണ് ആരോപണം. ബുധനാഴ്ച രാത്രി കട പൂട്ടാനൊരുങ്ങുമ്പോഴാണ് എസ്ഐ സുനിൽ ബേക്കറിയിലെത്തിയത്. കൺട്രോൾ റൂം വാഹനത്തിലാണ് ഇയാൾ എത്തിയത്. ഡ്രൈവറും കൂടെയുണ്ടായിരുന്നു.

കടയിൽ കയറിയ എസ്ഐ ചൂരൽ കൊണ്ട് കടയിലുണ്ടായിരുന്ന എല്ലാവരെയും മർദിച്ചു. പ്രകോപനം ഉണ്ടായിട്ടില്ലെന്ന് ബേക്കറി ഉടമ കുഞ്ഞുമോൻ പറയുന്നു. എസ്‌ഐയുടെ അതിക്രമം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവെക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐയെ നാട്ടുകാർ നെടുമ്പാശേരി പൊലീസിന് കൈമാറി. എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കരിയാട് കത്തിക്കുത്ത് നടക്കുന്നുവെന്ന് അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എസ്‌ഐ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു.

Prime Reel News

Similar Posts