
Similar Posts

റോഡരുകിൽ കത്തിയ നിലയിൽ 23 കാരിയായ യുവതിയുടെ മൃ, തദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
യുവതിയെ റോഡരികിൽ തീകൊളുത്തി മ, രിച്ച നിലയിൽ കണ്ടെത്തി. പടപ്പാക്കര ഫാത്തിമ ജംക്ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23) ആണ് മരിച്ചത്. ഇന്നലെ 12ന് ആറാട്ടുചിറ ജെയിംസ് ഫൗണ്ടേഷൻ റോഡിൽ പേരയം പൊടിമുക്ക് മുളവന റോഡിലാണ് മൃ, തദേഹം കണ്ടത്. വഴിയാത്രക്കാരൻ പോലീസിൽ വിവരമറിയിച്ചു. മുഖത്തിനും കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി. …

വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍; അക്ഷയ് ലക്ഷ്മണിന് ഒരു കോടിയിലധികം രൂപയുടെ സഹായം നല്‍കുമെന്ന് കരസേന
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍ സേനാംഗമായ അക്ഷയ് ലക്ഷ്മണിന് സൈന്യം ഒരു കോടി രൂപ നൽകും. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങളായി 44 ലക്ഷം രൂപയും നൽകും. അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സർക്കാർ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിനുപുറമെ, ബാക്കിയുള്ള നാല് വർഷത്തെ സേവനത്തിന്റെ മുഴുവൻ ശമ്പളവും നൽകും. ലക്ഷ്മണന്റെ കാര്യത്തിൽ ഇത് 13 ലക്ഷത്തിലേറെ വരും. ആംഡ് ഫോഴ്സ് ബാറ്റിൽ…

സാമൂഹ്യദ്രോഹികൾ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടിവന്നു, ഉമ്മൻചാണ്ടി സാർ മാപ്പ്; ഷമ്മി തിലകൻ
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ എം.എൽ.എ കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി സി.ബി.ഐ. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹിക ദ്രോഹികളുടെ ഇടപെടൽ മൂലം ചുരുങ്ങിയ സമയത്തേക്ക് പോലും നിങ്ങളെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായി ഷമ്മി തിലകൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ എംഎൽഎ ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ…

ട്രെയിൻ വൈകിയത് മൂലം കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല; യാത്രക്കാരന് 60000 രൂപ റെയിൽവേ നഷ്ടപരിഹാരം നല്കാൻ നിർദ്ദേശം
ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങിയ വ്യക്തിക്ക് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 60000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഡെപ്യൂട്ടി മാനേജർ കാർത്തിക് മോഹനാണ് പരാതിക്കാരൻ. കൊച്ചി-ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയതിനെ തുടർന്നുണ്ടായ അസൗകര്യത്തിൽ കാർത്തിക്കിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ചെന്നൈയിലെ കമ്പനി മീറ്റിംഗിൽ പങ്കെടുക്കാൻ കൊച്ചി-ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോൾ…

സ്കൂൾ ഉച്ചഭക്ഷണ പ്രതിസന്ധിയുടെ കാരണവും കേന്ദ്രമാണ്; വീഴ്ചകൾ എണ്ണി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണം പ്രതിസന്ധിയിലാകാൻ കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും (അരി) പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകണമെന്നാണ് ചട്ടം. എന്നാൽ, പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വലിയ കാലതാമസം വരുത്തുന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതം…

വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കെഎസ്ഇബി സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കെഎസ്ഇബി സർവീസ് വയർ കഴുത്തിൽ കുരുങ്ങി തൃശൂരിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേശിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രമേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 17ന് രാത്രി 9 മണിയോടെയാണ് അപകടം. വിവാഹത്തിനുള്ള സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയാണ് ബൈക്ക് ഓടിച്ചിരുന്നത്….