പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീ, ഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവ് കോടതി വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. യുവതിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 27 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

 

മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ശർമിള (48) എന്നിവരാണ്  പോക്സോ കേസിൽ ജയിലിലായത്. പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

 

മണ്ണുത്തി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് യുവാവ് ബന്ധുവീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷം പീഡിപ്പിച്ചത്.

 

ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുത്തി പോലീസ് ഇൻസ്‌പെക്ടർ എം.എ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ടി.ഋഷിചന്ദ് എന്നിവർ പങ്കെടുത്തു.

Prime Reel News

Similar Posts