അമിതമായ ഫോൺ ഉപയോഗം ചോദ്യം ചെയ്തു; 34-കാരനായ മകന്റെ അടിയേറ്റ് അമ്മക്ക് ദാരുണാന്ത്യം
അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്ത അമ്മയെ തലയ്‌ക്കടിച്ച് കൊന്ന 34-കാരൻ പിടിയിൽ. നീലേശ്വരം കണിച്ചിറ സ്വദേശിനി രുഗ്മിണിയെയാണ് മകൻ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 63 വയസ്സായിരുന്നു. ഇവരുടെ 34 കാരനായ മകൻ സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. സുജിത്ത് ഫോൺ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രുഗ്മിണി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയുടെ ചോദ്യങ്ങളിൽ രോഷാകുലനായ 34 കാരനായ യുവാവ് അമ്മയുടെ തലയിൽ ഇടിക്കുകയും ഭിത്തിയിൽ അമർത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രുഗ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ മ, രണം സംഭവിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.
