ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങിനെയാണ്: കഴിവും കരുതലും ഇല്ലാത്തവർക്ക് ഇരിക്കാനുള്ളതല്ല മന്ത്രിക്കസേര. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ പീഡനത്തിന് ഇരയായ സ്ത്രീയുടെ ഒപ്പം നിന്നയാളാണ് സീനിയർ നഴ്സിങ് ഓഫീസർ പി ബി അനിത. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും തിരിച്ചെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. രാഷ്ട്രീയവും സാമൂഹ്യവുമായ സമ്മർദ്ദത്തിനൊപ്പം അതിജീവിതയും സമരത്തിന് ഇറങ്ങിയതു കൊണ്ടു മാത്രമാണ് പഴിചാരൽ നിർത്തി അനിതയെ തിരിച്ചെടുക്കാൻ വകുപ്പ് തയ്യാറായത്. വീണാ ജോർജ് രാജിവച്ച് പുറത്തുപോവുകയാണ് വേണ്ടത്. എന്നാണു ശ്രീജിത്ത് പണിക്കർ കുറിച്ചത്.
പോസ്റ്റിൽ കമ്മെന്റുകളായി ധാരാളം പേരാണ് മറുപടി നൽകിയിരിക്കുന്നത്, അതിൽ ‘എല്ലാത്തിലും ഉപരി ശ്രീമതി അനിതയുടെ ജോലി ഇനി കൂടുതൽ വിഷമകരമാകും. ഏതൊക്കെ രീതിയിലുള്ള ഉപദ്രവമാണ് അവർ നേരിടേണ്ടിവരിക എന്നു പറയാൻ കഴിയില്ല’
വന്നു വന്ന് എവിടെ എന്ത് പറയണം ചെയ്യണം എന്നു പോലും ഇടത് നേതാക്കളും മന്ത്രിമാരും ശ്രദ്ധിക്കുന്നില്ല. അണികളെയും സ്വന്തം യൂണിയന്‍കാരേയും കഴിഞ്ഞേ മറ്റാരും ഇവരുടെ പരിഗണനയിലുള്ളൂ…! കുറഞ്ഞത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് കാണിക്കുന്ന പരിഗണനയെങ്കിലും .. പഴയ മാധ്യമ പ്രവര്‍ത്തക എന്ന നിലവാരമെങ്കിലും. കാണിക്കണം. തുടങ്ങിയ രീതിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.