അനുമതി ഇല്ലാതെ ആ കുഞ്ഞിന്റെ ദേഹത്ത് തൊട്ടുള്ള ആ ഇടപാട് ചോദ്യം ചെയ്യപ്പെടണം; മൈക്കും മുൻപിൽ ഗോഡ്‌സെ കുഞ്ഞുങ്ങളെയും കണ്ടാൽ പുള്ളീടെ വിചാരം ഷാജി കൈലാസ് സിനിമയാണെന്നാണ്; ശ്രീജിത്ത് പെരുമന

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പേരിൽ  നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ചോദ്യം ചോദിക്കുന്ന ഒരു മാധ്യമപ്രവർത്തകയെ, തൊഴിലിടത്തിൽ വച്ച് അനുവാദമില്ലാതെ സ്പർശിച്ചത് ചോദ്യം ചെയ്യപ്പെടണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മൈക്കും മുൻപിൽ കുറച്ച് ഗോഡ്‌സെ കുഞ്ഞുങ്ങളെയും കണ്ടാൽ പുള്ളീടെ വിചാരം ഷാജി കൈലാസ് സിനിമയാണെന്നാണ്.. അനുമതി ഇല്ലാതെ ആ കുഞ്ഞിന്റെ ദേഹത്ത് തൊട്ടുള്ള ആ ഇടപാട് ചോദ്യം ചെയ്യപ്പെടണം സിറോക്സ് കോപ്പി ആണെങ്കിലും.. (വിഷയത്തിൽ ആ പെൺകുട്ടിക്ക് പരാതി ഉണ്ടെങ്കിൽ എല്ലാ നിയമ സഹായങ്ങളും നൽകും )

 

അഹങ്കാരത്തിന്റെയും, അഹന്തയുടെയും അന്ധവിശ്വാസങ്ങളുടെയും, ആഡംബരത്തിന്റെയും അകത്തളങ്ങളിൽ അഭിരമിക്കുന്ന അഭിനവ ഹിറ്റ്ലർമാരുടെ പൃഷ്ടം താങ്ങി വാഴുന്ന സിറോക്സ് കോപ്പിമാരെ ദാ ഇങ്ങനെ വള്ളി ചെരുപ്പിൽ കൈ കൂപ്പി നിർത്തിച്ച ജനാധിപത്യത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. തൃശ്ശൂർ ആ നിലപാട് തുടരട്ടെ.

 

അതേസമയം, സംഭവത്തിൽ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ജീവിതത്തിൽ ഇന്നുവരെ പൊതവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.

 

എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

 

സ്ത്രീയുടെ എന്നല്ല ആരുടേയും ശരീരത്ത് അവരുടെ സമ്മതമില്ലാതെ തൊടുന്നത് പോലും ശരിയല്ല. അതിൽ അച്ചഛൻ്റെ വാത്സല്ല്യം, മുത്തച്ചൻ്റെ വാത്സല്യം എന്നൊന്നുമില്ല ഓരോ ശരീരവും അവരുടെ മാത്രം അധികാരമുള്ള പ്രസ്ഥാനങ്ങളാണ്. ഇന്നലെ നടന്ന സംഭവത്തിൽ ആ പെൺകുട്ടിയുടേതാണ് തീരുമാനം, ആ പെൺകുട്ടിയുടേത് മാത്രമാണ്.
ആ വ്യക്തിക്ക് ആ സംഭവം അപമാനമായി തോന്നി എങ്കിൽ നിയമപരമായും സാമൂഹികമായും പ്രതികരിക്കാൻ അവർക്ക് അവകാശമുണ്ട്.
ചില സ്ത്രീകൾക്ക് ഗോപിയെ അച്ചനാണെന്ന് തോന്നും ചിലർക്ക് ജ്യേഷ്ഠനാണെന്ന് തോന്നും, ചിലർക്ക് കാമുകനായും തോന്നും അത് അവരവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റൊരു ശരീരത്തിൽ തനിക്ക് സ്പെഷ്യൽ പ്രിവിലേജ് ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളാണ് മിസ്റ്റർ ഗോപി. ചുരുക്കത്തിൽ ഗോഡ്‌സെ കുഞ്ഞുങ്ങളുടെ എല്ലാ മണ്ടത്തരങ്ങളുടേയും ആകെ തുകയാണ് മിസ്റ്റർ സിറോക്സ് കോപ്പി.
Prime Reel News

Similar Posts