അച്ഛനും അമ്മയ്ക്കും മൂന്ന് പെണ്മക്കൾക്കും ഡോക്ടറേറ്റ്; തൃശ്ശൂരിലെ അപൂർവ ഡോക്ടർ കുടുംബം
കുടുംബസമേതം ഡോക്റ്ററേറ്റ്സ് ഒരു കുടുംബത്തിലെ ഗൃഹനാഥനും ഗൃഹനാഥയും മൂന്ന് പെൺമക്കളുമടങ്ങുന്ന 5 പേരാണ് ഇവിടെ ഡോക്ടറേറ്റ് നേടിയിട്ടുള്ളവർ. അച്‌ഛൻ പുരുഷോത്തമൻ പിള്ളയും അമ്മ ലക്ഷ്മീദേവിയും മക്കളായ രേണുക ,രഞ്ജിത, രോഹിണി എന്നിവർ അടങ്ങുന്ന അഞ്ചുപേരാണ് തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തെ പ്രണവത്തിലെ ഡോക്ടറേറ്റ് കുടുബം.
പുരുഷോത്തമൻപിള്ള വിഭാഗം കാലിക്കറ്റ് സർവ്വകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗം തലവനും ഡീനും ആയിരുന്നു. മാനേജ്മെന്റ് വിഷയത്തിൽ ആണ് ഡോക്ടറേറ്റ്. എക്കണോമിക്സിൽ ഡോക്ടറേറ്റുള്ള ഭാര്യ ലക്ഷ്മിദേവിയും കാലിക്കറ്റ് സർവകശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ മേധാവി ആയിരുന്നു.
മൂത്ത മകളായ രേണുകയും അമ്മയെപ്പോലെ എക്കണോമിക്സിൽ തന്നെ ആണ് ഡോക്ടറേറ്റ് നേടിയത്. രണ്ടാമത്തെ മകൾ രഞ്ജിത മോളിക്കുളർ ബയോളജി മൂന്നാമത്തെ രോഹിണി അച്ഛന്റെ വിഷയമായ മാനേജ്മെന്റ് തന്നെ തിരഞ്ഞെടുത്തു. ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പഠനം പൂർത്തിയാക്കിയ പുരുഷോത്തമൻ പിള്ള പ്ലാനിങ് ബോർഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരള യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരം അധ്യാപകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
പിന്നീട് അവിടെനിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം അമേരിക്കയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും എടുത്തു.
ഡൽഹിയിലെ ലേഡി ശ്രീരാമലും തൃശ്ശൂരിലെ വിമല കോളേജിലും അധ്യാപക അധ്യാപികയായിരുന്ന ലക്ഷ്മിദേവി പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാറി അവിടെ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റ് അമേരിക്കയിൽ നിന്നും നേടി.
മൂത്തമകളായ രേണുക കുസാറ്റിൽ നിന്നാണ് പിഎച്ച് ഡി നേടിയത്. രണ്ടാമത്തെ മകൾ രഞ്ജിത കാനഡയിലെ ടോരാണ്ടോയിൽ വാട്ടർ ലൂ സർവകലാശാലയിൽ നിന്നാണ് മോളിക്കുലാർ ബയോളജിയിൽ ഡോക്ടർ നേടിയത്. മൂന്നാമത്തെ മകളായ രോഹിണി മാനേജ്മെന്റ് വിഷയത്തിൽ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ആണ് ഗവേഷണം ചെയ്തത്.
