ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂര്‍ കൂത്തുപറമ്പില്‍ കൂട്ടുകാരുമൊത്ത് ടർഫിൽ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീര്‍വേലി സ്വദേശി സിനാന്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം.
കുത്തുപറമ്പ് മുരിയാടുളള ടര്‍ഫില്‍ വെച്ച് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മ, രണം സംഭവിക്കുകയായിരുന്നു. അക്കൗണ്ടിങ് വിദ്യാര്‍ഥിയാണ് സിനാന്‍.
