ജയിലർ സിനിമയുടെ ലാഭത്തിൽ നിന്നും 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; തുക കൈമാറി സൺ പിക്ചേഴ്സ്

രജനികാന്തിന്റെ ഈ അടുത്ത് ഇറങ്ങിയ ഹിറ്റ് ചിത്രമായ ‘ജയിലറി’ന്റെ ലാഭത്തിൽ നിന്ന് 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് നൽകി സൺ പിക്ചേഴ്സ്.

സൺ പിക്‌ചേഴ്‌സിന് വേണ്ടി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ശ്രീമതി കാവേരി കലാനിധി, ഡോ. പ്രതാപ് റെഡ്ഡിക്ക് തുക കൈമാറി. പണം നൽകിയതിന്റെ ഭാഗമായി 100 പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും.

ആഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലർ. ചിത്രം ആദ്യ ദിനം മുതൽ നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്, കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി റെക്കോർഡുകളാണ് ജയിലർ തകർത്തത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം ഇപ്പോഴും 600 കോടി കടന്ന് ജൈത്രയാത്ര തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 60 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

നെൽസൺ ദിലീപ് കുമാറാണ് ജയിലർ സംവിധാനം ചെയ്യുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും നരസിംഹമായി ശിവരാജ് കുമാറും എത്തിയിരുന്നു. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്.

Prime Reel News

Similar Posts