ചെറിയ ശവപ്പെട്ടികൾക്ക് ഭാരക്കൂടുതൽ, പൊന്നുമോളെ മാപ്പ്; ആലുവയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്

ആലുവയിൽ അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. സോഷ്യൽ മീഡിയയിലൂടെ പൊന്നുമോളെ മാപ്പ് എന്ന് സുരാജ് കുറിച്ചു. ഇതോടൊപ്പം ഹൃദയഭേദകമായ ഒരു വാചകം കൂടി സുരാജ് കൂട്ടിച്ചേർത്തു ചെറിയ ശവപ്പെട്ടികൾക്ക് ഭാരക്കൂടുതൽ ഉണ്ടെന്നും അദ്ദേഹം കുറിച്ചു.

അതേസമയം പ്രതിയായ അസഫക്ക് ആലമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചെങ്കിലും ജനരോഷത്തെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കാൻ ആയില്ല . പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ ഒറ്റയ്ക്കാണ് ഈ കുറ്റം ചെയ്തതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തിലെ മുറിവുകളും മറ്റു ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.കു, റ്റകൃ, ത്യം ചെയ്യാനായി പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാനായി പോലീസ് വിശദമായ അന്വേഷണം നടത്തും.

9 വകുപ്പുകൾ പ്രകാരമാണ് പ്രതിയായ അസഭക്ക് ആലമിനെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ ,തട്ടിക്കൊണ്ടുപോകൽ .ബലാൽസംഗം, കൊ, ലപാതകം ,തെളിവ് നശിപ്പിക്കൽ, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Prime Reel News

Similar Posts