തിരഞ്ഞെടുപ്പിനു നിൽക്കരുതെന്ന് മമ്മൂക്ക പറഞ്ഞു; അദ്ദേഹത്തിന് നൽകിയ മറുപടി ഇതായിരുന്നു; സുരേഷ് ഗോപി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് വിജയിക്കുമെന്ന വിശ്വാസത്തിലാണ് താൻ മുന്നോട്ട് പോകുന്നതെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃശ്ശൂരുകാരുടെ പൾസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തൃശൂർ പിടിച്ചെടുക്കുമെന്നും വെറുതെയിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഉപദേശത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ പുതിയ ചിത്രമായ ‘ഗരുഡൻ’ന്റെ പ്രമോഷനിടെയാണ് വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിൽ നിൽക്കരുതെന്ന് മമ്മൂക്ക പറഞ്ഞതായി സുരേഷ് ഗോപി പറയുന്നു.

 

‘തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജീവിക്കാൻ പറ്റില്ല. നിങ്ങൾ രാജ്യസഭാ എംപി ആയിരുന്നപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കാരണം ഒരു ബാധ്യതയും ഇല്ല. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. എന്നാൽ വോട്ട് നേടി ജയിച്ചാൽ എല്ലാം കൊണ്ടുപോയി കറക്കുമെന്നും മമ്മൂക്ക പറഞ്ഞു. അതൊരു നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന് നൽകിയ മറുപടി. എന്നാൽ പിന്നെ എന്തെങ്കിലുമാകട്ടെയെന്ന് പറഞ്ഞു.’- സുരേഷ് ഗോപി വ്യക്തമാക്കി.

Prime Reel News

Similar Posts