ഹമാസ് മുസ്ലീമിന്റെ ശത്രു; ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റെന്താണ്, കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ; സുരേഷ് ​ഗോപി

ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തിയ റാലിയിൽ ശശി തരൂർ എം.പി. ഇസ്രയേൽ അനുകൂല പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.  ‘ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?.

കോണ്‍ഗ്രസ്സായാലും ബി.ജെ.പി.യായാലും മുസ്ലിംലീഗ് ആയാലും അതില്‍ മനുഷ്യരല്ലേ ഉള്ളത്. മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. മുസ്ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ലിങ്ങളാണവരെ തീര്‍ക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ല.’ സുരേഷ് ​ഗോപി പറഞ്ഞു.

Prime Reel News

Similar Posts