സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അദ്ധ്യക്ഷനായി സുരേഷ് ഗോപി; ഉത്തരവിറക്കി കേന്ദ്രസർക്കാർ

നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷന്റെ അദ്ധ്യക്ഷനായി കേന്ദ്ര സർക്കാർ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.

അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

1995-ൽ കൊൽക്കത്തയിൽ സ്ഥാപിതമായ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ, രാജ്യത്തെ ചലച്ചിത്ര-ടെലിവിഷൻ പഠനമേഖലയിലെ മുൻനിര സ്ഥാപനമാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് SRFTI പ്രവർത്തിക്കുന്നത്.

Prime Reel News

Similar Posts