ശശിയുടെ കടം തീർക്കും; അമ്മക്ക് മരുന്നെത്തിക്കും; ശശിയുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ശശി ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ചെന്ന പരാതിയിലാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്. സുരേഷ് ഗോപി ഇന്ന് വൈകിട്ട് ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആവശ്യമായ സഹായം നൽകുമെന്ന് അറിയിച്ചു.

അംഗപരിമിതനായ ശശിക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം നൽകിയില്ലെന്ന കുടുംബത്തിന്റെ പരാതിയെ കുറിച്ച് റിപ്പോർട്ട് ചെയ്ത വാർത്തയെ തുടർന്നാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്. ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ശശിയുടെ മൂന്ന് ലക്ഷം രൂപയുടെ കടം വീട്ടുമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.

മണ്ണിൽ പണിയെടുക്കുന്നവരുടെ വികാരം സി.പി.എം കാണില്ലെന്നും കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതി സ്വമേധയാ തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കടം വീട്ടാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ശശിയുടെ സഹോദരി മിനി പറഞ്ഞു. ആറ് മാസം കൂടുമ്പോൾ മരുന്ന് അമ്മയ്ക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു. കഴിഞ്ഞ മാസം 30നാണ് കരുവന്നൂർ കൊളങ്ങാട്ട് ശശി രോഗബാധിതനായി അവശനിലയിലായത്.

അഞ്ച് ലക്ഷം രൂപ ആവശ്യമായ അടിയന്തര ശസ്ത്രക്രിയക്ക് ബാങ്ക് പല തവണകളായി 1,90,000 രൂപ മാത്രമാണ് നൽകിയതെന്ന് കുടുംബം പറയുന്നു. ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത് പതിനാല് ലക്ഷം രൂപയാണ്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സിക്കാൻ കഴിയുമായിരുന്നെന്ന് കുടുംബം വേ, ദനയോടെ ഓർക്കുന്നു.

Prime Reel News

Similar Posts