സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണമായിട്ടാണ് തോന്നിയത്; മോശമായ സ്പർശനമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായത്; മാധ്യമപ്രവർത്തക

സുരേഷ് ഗോപിയുടേത് ക്ഷമാപണമല്ല, വിശദീകരണമാണെന്നാണ് തോന്നിയത് എന്ന് മാധ്യമപ്രവർത്തക. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് ഒരു മോശം സ്പർശം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടാണ്  അങ്ങനെ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഇനി ഒരു മാധ്യമ പ്രവർത്തകനും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും മാധ്യമപ്രവർത്തക കൂട്ടിച്ചേർത്തു.

 

മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. ഒരു ദുരുദ്ദേശ്യത്തോടെയും മാധ്യമപ്രവർത്തകന്റെ തോളിൽ തൊട്ടിട്ടില്ലെന്നും അവരോട് തനിക്ക് പിതൃസ്നേഹം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകനോട് മാപ്പ് പറഞ്ഞത്.

 

‘ഞാൻ ദുരുദ്ദേശത്തോടെ അല്ല മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂ. അതിൽ ഒരു തരത്തിലും ഉള്ള ദുരുദ്ദേശം ഇല്ല. അവർ അടക്കം രണ്ട് മൂന്ന് പേർ എനിക്ക് നടന്ന് പോകാൻ ഉള്ള വഴി തടസ്സപ്പെടുത്തി ആണ് നിന്നത്. അതിന് അവരോട് ഒരു തരത്തിലും മോശമായി ഞാൻ സംസാരിക്കുകയോ വഴിയിൽ നിന്ന് മാറാൻ പറയുകയോ ചെയ്തിട്ടില്ല. രണ്ട് തവണ തോളിൽ കൈ വച്ചപ്പോഴും അവർ കൈ തട്ടി മാറ്റി എന്നത് ശരിയാണ്. പക്ഷേ അവരുടെ മുഖത്ത് അപ്പോഴും ദേഷ്യം ഉണ്ടായിരുന്നില്ല. അവരെ തള്ളി മാറ്റുകയോ അടിക്കുകയോ ഒന്നും ഞാൻ ചെയ്തില്ലല്ലോ. അതല്ലേ തൊഴിലിടത്തിലെ ഭയപ്പെടുത്തല്‍? മാധ്യമപ്രവർത്തകയോട് മാപ്പ് പറയാൻ തയ്യാറാണ്. അവരോട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിന്ന് മാപ്പ് പറയാൻ തയ്യാറാണ്. അതിലും വലിയ മാപ്പ് പറച്ചിൽ ഉണ്ടോ? അവർ നിയമനടപടി സ്വീകരിച്ചാൽ അതിനെ നേരിടും.’-സുരേഷ് ഗോപി പറഞ്ഞു.

 

സുരേഷ് ഗോപി ഫേസ്ബുക് കുറിപ്പിൽ പങ്കുവച്ചത് ഇങ്ങിനെയാണ്‌; മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സോറി ഷിദ…

Prime Reel News

Similar Posts