ഞാൻ ഒരു പഴയ എസ്എഫ്‌ഐക്കാരനാണ്; സംഘിയായി കാണരുത് എന്ന് സുരേഷ് ഗോപി
ഒരു പഴയ എസ്.എഫ്. ഐ കാരൻ ആണ് താനെന്നു സുരേഷ് ഗോപി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
ഞാൻ പഴയ എഫ്. ഐ കാരൻ ആണ്, അത് വിജയൻ സാറിനും, കോടിയേരി സഖാവിനും ഇ കെ നായനാർക്കും അറിയാം ഏന്നും ഗോവിന്ദൻ സാറിന് അറിയാമോ എന്നറിയില്ല. ‘എന്റെ സഖാവ്’ എന്ന് സുരേഷ് ഗോപി പറഞ്ഞു. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു.
