ആലുവയിലെ കുഞ്ഞിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

ആലുവയുടെ ദുഃഖമായി മാറിയ കുട്ടിയുടെ കുടുംബത്തിന് നടൻ സുരേഷ് ഗോപി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുബം ഒറ്റക്കല്ലെന്നും അവര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദഹം പറഞ്ഞു. കുടുംബത്തിന് വീട് വച്ച് നൽകാൻ ആണ് സാമ്പത്തിക സഹായം നൽകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സർക്കാർ പ്രതിനിധികളും മന്ത്രിമാരും വിലാപയാത്രയിൽ പങ്കെടുക്കാതിരുന്നത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കലക്ടറും വളരെ വൈകിയാണ് കുട്ടിയുടെ വീട് സന്ദർശിക്കാൻ തയ്യാറായത്. കഴിഞ്ഞ ദിവസം ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി വനിതാ ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Prime Reel News

Similar Posts