സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ നിന്ന്; വിഡിയോ കോളില്‍ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാഗ്യയും പ്രതിശ്രുത വരൻ ശ്രേയസ് മോഹനും കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒപ്പം സഹോദരങ്ങളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, സഹോദരി ഭവ്നി സുരേഷ്, സുരേഷ് ഗോപിയുടെ ഭാര്യ രാധിക എന്നിവരും നൃത്തവും പാട്ടുമായി ചടങ്ങിനെ സജീവമാക്കുന്നു.

സ്ഥലത്തില്ലാത്തതിനാൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി വീഡിയോ കോളിലൂടെയാണ് ചടങ്ങിൽ പങ്കെടുത്തത്. ജനുവരി 17നാണ് ഭാഗ്യയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് വ്യവസായിയാണ്.

ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് വിവാഹ സൽക്കാരം. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Prime Reel News