പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി: ആറന്മുള കണ്ണാടി പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി; കൂടെ മകളുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി
ഭാര്യ രാധികയ്‌ക്കും മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ഗോപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.
ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും.
താമര രൂപത്തിലുള്ള ആറന്മുള കണ്ണാടി സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. നടന്മാരായ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഫാഷൻ ഡിസൈനർ ഭാവ്നി എന്നിവരാണ് സുരേഷ്-രാധിക ദമ്പതികളുടെ മറ്റുമക്കൾ.
