ശുചിത്വ ഭാരതത്തിനായി പ്രവർത്തിക്കാൻ ആഹ്വാനം; ചൂലെടുത്ത് പ്രധാനമന്ത്രി

സ്വച്ഛദാ ഹി സേവാ ആചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ പ്രവർത്തനം നടത്തി. പ്രധാനമന്ത്രിക്കൊപ്പം ഗുസ്തി താരവും,ഫിറ്റ്‌നസ് ഇൻഫ്ലുവെൻസറുമായ അങ്കിത് ബയാൻപുരിയയും ശുചീകരണത്തിൽ പങ്കാളിയായി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ശുചീകരണ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

രാജ്യം ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അങ്കിത് ബയാൻപുരിയയ്‌ക്കൊപ്പം താൻ ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്നും, ശുചിത്വത്തോടൊപ്പം ഫിറ്റ്‌നസും, ആരോഗ്യവും ചർച്ചാ വിഷയമായെന്നും, വൃത്തിയും ആരോഗ്യവുമുള്ള ഇന്ത്യയാണ് ലക്ഷ്യമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു.

Prime Reel News

Similar Posts