ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു 33 കാരിയ്ക്ക് ദാരുണാന്ത്യം

തഞ്ചാവൂരിലെ മൊബൈൽ ഫോൺ സർവീസ് ഷോപ്പിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വിസിത്ര രാജപുരം സ്വദേശി കോകില (33) ആണ് മരിച്ചത്. കുംഭകോണത്ത് മൊബൈൽ ഫോൺ സർവീസ് ഷോപ്പ് നടത്തിവരികയായിരുന്നു കോകില.

ചാർജ് ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുമ്പോൾ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുക ആയിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോണും, വാച്ച് റിപ്പയർ ഷോപ്പും നടത്തി വരികയായിരുന്നു കോകില.

ഫോൺ പൊട്ടിത്തെറിക്കുമ്പോൾ കോകില ഇയർ ഫോണിൽ സംസാരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. പൊട്ടിത്തെറിയിൽ കോകിലയുടെ ചെവിയുടെ പകുതി ചിതറി നിലത്തു വീണു. തലച്ചോറിനും ഗുരുതരമായി പരിക്കേറ്റു. ആളുകൾ ഓടിയെത്തിയപ്പോളേക്കും കോകിലയ്ക്ക് ബോധം നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഭർത്താവിന്റെ മരണശേഷം മൊബൈൽ ഫോൺ കട നടത്തിയാണ് കോകില ഉപജീവനമാർഗം കണ്ടെത്തിയത്. സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയും കടയിൽ തീപിടിക്കുകയും ചെയ്തു. മറ്റു കടകളിലെ ജീവനക്കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ത൭ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് പോലീസ് എത്തി കോകിലയുടെ മൃ,ത ദേഹം കടയിൽ നിന്ന് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Prime Reel News

Similar Posts