അറിയാതെ എടുത്തുപോയതാണ്, മന:സമാധാനമില്ല; മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നല്‍കി, ഒപ്പം ക്ഷമാപണക്കുറിപ്പും നൽകി കള്ളൻ

കഴിഞ്ഞ 19ന് കുമാരനല്ലൂർ എ.ജെ.ബി സ്‌കൂളിന് സമീപം താമസിക്കുന്ന മുണ്ടറോട്ട് കുഞ്ഞന്റെ വീട്ടിൽ നിന്ന് മകൻ ഷിഹാബിന്റെ മൂന്ന് വയസുകാരിയുടെ മാല കാണാതായിരുന്നു.

 

രാവിലെ കുട്ടിയെ കുളിപ്പിച്ച് മാറ്റുമ്പോഴെല്ലാം കഴുത്തിൽ കാൽ പവന്റെ മാല ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാരുടെ ശ്രദ്ധ അല്പം മാറിയപ്പോൾ മാല നഷ്ടപ്പെട്ടു. വീട്ടുകാർ പലയിടത്തും അന്വേഷിച്ച് പലരെയും സമീപിച്ചു. അതിനിടയിലാണ് 2 ദിവസത്തിന് ശേഷം മാപ്പപേക്ഷയുമായി കള്ളൻ എത്തിയത് 52500 രൂപ ഒരു കവറിലാക്കി വീടിനു പിന്നിലെ വർക്ക് ഏരിയയിൽ സ്ഥലം വിട്ടു.

 

‘എന്നോട് ക്ഷമിക്കണം. അറിയാതെ എടുത്തു പോയതാണ്. വിൽക്കുകയും ചെയ്തു. അതിന്റെ ശേഷം ഒരു മനസമാധനവും ഇല്ല. നിങ്ങൾ തിരയുന്നത് കണ്ടിരുന്നു. വിറ്റ പൈസ മുഴുവൻ ഇതിലുണ്ട്. മനസറിഞ്ഞ് ക്ഷമിക്കണം’- എന്നായിരുന്നു കുറിപ്പ്. മാല കിട്ടിയില്ലെങ്കിലും തുക കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.

Prime Reel News

Similar Posts