മൂന്നര ലക്ഷം രൂപ ഇടപാടുകാരിയുടെ ബാങ്ക് അകൗണ്ടിൽ നിന്നും തട്ടിയെടുത്ത കേസിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

ഇടപാടുകാരിയുടെ അക്കൗണ്ടിൽ നിന്ന് എട്ട് വർഷം മുമ്പ് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവല്ല അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ പ്രീത ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും പ്രീത ഒളിവിലായിരുന്നു.

ഒളിവിലായിരുന്ന പ്രീതയെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിലെ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 350000 രൂപ പ്രീത ഹരിദാസ് മോഷ്ടിച്ചു കൈക്കലാക്കി എന്നതാണ് കേസ്.

Prime Reel News

Similar Posts