ഇത്തവണ ഓണം ബംപർ ഞെട്ടിക്കും, 25 കോടി രൂപ ഫസ്റ്റ് പ്രൈസ്; ഭാഗ്യ ചിഹ്നം പച്ചക്കുതിര

Thiruvonam Bumper Lottery 2023: സംസ്ഥാനത്ത് ഓണാഘോഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ കേരള സർക്കാർ പുറത്തിറക്കി. മന്ത്രിമാരായ കെ എൻ ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് ഓണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. കേരളത്തിൽ ബുധനാഴ്ച മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ പച്ചക്കുതിരയാണ് ചിഹ്നമായി അച്ചടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം നിർവഹിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രശസ്ത നടനും 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ പി പി കുഞ്ഞികൃഷ്ണനെ ആദരിച്ചു.

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണ്. ഒന്നാം സമ്മാനം 25 കോടിയും രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടിയും മൂന്നാം സമ്മാനം 20 പേർക്ക് 50 ലക്ഷം രൂപയുമാണ്.

Prime Reel News

Similar Posts