വീട്ടുക്കാർ ക്ഷേത്ര ദർശനത്തിനു പോയ സമയത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ മൂവർ സംഘം പിടിയിൽ
പകൽ വെളിച്ചത്തിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഇതര സംസ്ഥാനക്കാരായ മൂന്ന് പേർ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ എം.ഡി സൽമാൻ (20), എസ്.ആർ.രാഖിഹ് (19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്‌ടോബർ 22ന് പുലർച്ചെയാണ് സംഭവം.ആലപ്പുഴ ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപം ബാലകൃഷ്ണ ഷേണായിയുടെ വീട് കുത്തിത്തുറന്ന് മൂന്നംഗ സംഘം ഇലക്‌ട്രോണിക് ഉപകരണങ്ങളും വിളക്കുകളും കവർന്നു. കുടുംബം ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മൂവർ സംഘം മോഷണം നടത്തിയത്.
സംഭവസ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ എന്ന വ്യാജേന എത്തിയ ശേഷം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
