വീട്ടു മുറ്റത്ത് കളിക്കുമ്പോള്‍ മതില്‍ ഇടിഞ്ഞുവീണ് മൂന്നുവയസുകാരന് ദാ, രുണാന്ത്യം; സംഭവം മലപ്പുറം താനൂരിൽ
വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുള്ള ആൺകുട്ടിക്ക് ദാരുണാന്ത്യം. മലപ്പുറം താനൂരിൽ ഫസൽ-അഫ്സിയ ദമ്പതികളുടെ മകൻ ഫർസീനാണ് മ, രിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് മതിൽ വീണു. ഇന്ന് രാവിലെയാണ് സംഭവം.
കളിക്കുന്നതിനിടെയാണ് കുട്ടിയുടെ മുകളിലേക്ക് മതിൽ വീണത്. തുടർന്ന് കുട്ടിയുടെ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ ഫർസിൻ മതിലിനടിയിൽ കുടുങ്ങി. ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ എങ്ങിനെയാണ് അപ്രത്യക്ഷമായി മതിൽ ഇടിഞ്ഞുവീണത് എന്നത് വ്യക്തമല്ല. കുഞ്ഞിനെ ഉടൻ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ ദേഹത്ത് മതിൽ വീണുണ്ടായ ഗുരുതരമായ പരിക്കാണ് മ, രണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃ, തദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃ, തദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. താനൂർ കാരാട്ട് മുനമ്പം പശിയവളപ്പിൽ ഫസൽ-അഫ്സിയ ദമ്പതികളുടെ മക്കളാണ് ഫാത്തിമയും ജന്നയും.
