കുടുംബവഴക്ക് മൂലം തീ കൊളുത്തി ചികിത്സയിലായിരുന്ന തൃശൂർ ചേലക്കര സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

തൃശൂർ ചേലക്കരയിൽ തീകൊളുത്തി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചീരങ്ങോണം പൂച്ചേങ്ങിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 13.30ഓടെ ഇവർ വീട്ടിൽ നിന്ന് ഇറങ്ങി മണ്ണ് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

അയൽവാസികളും ബന്ധുക്കളും ചേർന്ന് വെള്ളം ഒഴിച്ച് തീ അണച്ച് ചേലക്കര സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭർത്താവ് ഉമർ ഗൾഫിലാണ്. ഇവർക്ക് പന്ത്രണ്ടും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

ഭർത്താവിന്റെ അമ്മയും സഹോദരിയും ഒരു കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. ഭർത്താവുമായുള്ള കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി മേല് നടപടികള് സ്വീകരിച്ചു.

Prime Reel News

Similar Posts