ഒരു കോടി ഭാര്യയ്ക്ക് അയച്ചുവെന്ന് പറയുന്നതിൽ പൊരുത്തക്കേട്; ഉണ്ണിക്കൃഷ്ണന്റെ ആകെ ശമ്പളം അറുപതിനായിരം രൂപ; സുലിയെ കൊന്നത് ഭർത്താവിന്റെ സംശയ രോഗമോ
തൃശ്ശൂർ ചേരൂരിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി പോലീസിൽ കീഴടങ്ങി. 46 കാരിയായ സുലിയെ ആണ് ഭർത്താവായ ഉണ്ണികൃഷ്ണൻ 50 സാമ്പത്തിക തർക്കത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ കൊലപ്പെടുത്തിയത്. പുലർച്ചയോടെ ഇയാൾ വിയ്യൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വിദേശത്തുനിന്നും താൻ ഭാര്യയുടെ പേരിലേക്ക് അയച്ച ഒരു കോടിയിലധികം രൂപ കാണാനില്ലെന്നു മൂന്ന് ലക്ഷം കടബാധ്യതയുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന്റെ മൊഴി.എന്നാൽ വിദേശത്ത് അടുക്കള സഹായിയായ ഇയാളുടെ ശമ്പളം 60,000 രൂപയാണെന്ന് വിയ്യൂർ എസ് എച്ച് ഒ കെ. സി ബൈജു പറഞ്ഞു. പ്രവാസജീവിതം അവസാനിപ്പിച്ച് നാല് ദിവസം മുൻപാണ് ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത്. സുലിയുടെ സുലിയുടെ ഫോൺവിളിയിലും,പെരുമാറ്റത്തിലും പ്രതി ഉണ്ണികൃഷ്ണന് നാട്ടിലെത്തിയ ദിവസം മുതൽ സംശയമായിരുന്നു.
ഇതിനിടെ ഗൾഫിൽഉള്ള സമയത്ത് നാട്ടിലുള്ള ചിലർ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു എന്ന സൂചനകളുണ്ട്. ഇവർ ഭാര്യയെകുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ണികൃഷ്ണനെ അറിയിച്ചുവെന്നും ഇതോടെയാണ് ഉണ്ണികൃഷ്ണന് സംശയം വർദ്ധിച്ചതെന്നുമാണ് ലഭിക്കുന്ന സൂചനകൾ. താൻ ഇതുവരെ അയച്ച പണം എവിടെ എന്ന് ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം സുലി പറഞ്ഞതുമില്ല. കുറച്ചുകാലം മുൻപാണ് ഇവർ കല്ലടി മൂലയിലേക്ക് താമസം മാറിയത്. വയലിനോട് ചേർന്നുള്ള ആളൊഴിഞ്ഞ ഒരു പ്രദേശമാണ് ഇത്.
ഇയാളുടെ ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന തർക്കവും നിലനിന്നിരുന്നു. മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. തുടർന്നാണ് സുലിയെ ഇല്ലാതാക്കാനായി പദ്ധതി തയ്യാറാക്കിയത്. ഇതിനായി കമ്പിപ്പാര കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ച ശേഷം സുലി ഉറങ്ങിക്കഴിഞ്ഞപ്പോൾ കമ്പിപ്പാര കൊണ്ട് തല അ, ടിച്ചു തകർത്തുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സുലിയെയാണ് കണ്ടത്. ഇതേ തുടർന്നാണ് നാട്ടുകാരും, വീട്ടിൽ മകനും വിവരം അറിഞ്ഞത്. പട്ടാമ്പി വാടാനാംകുറിശ്ശിയിലാണ് സുലിയുടെ വീട്. മക്കൾ അശ്വിൻ, അപർണ.
