മകളുടെ വിവാഹത്തിനൊപ്പം അതേ വേദിയിൽ ആദിവാസി യുവതിയുടെ വിവാഹവും നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്; ആശംസകളുമായി സോഷ്യൽ മീഡിയ

ശബരിമല അടിവാര ഊരിന്‌ പുറത്തെ ആദ്യ ആദിവാസി വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ഒരുങ്ങി. പ്ലാപ്പള്ളി ആദിവാസി ഊരിലെ സോമിനിയുടെ കഴുത്തിൽ രാജിമോൻ മിന്നു കെട്ടുമ്പോൾ അപൂർവമായൊരു വിവാഹത്തിന് മാമുക്ക് വളയനാട്ട് ഓഡിറ്റോറിയം സാക്ഷ്യം വഹിക്കും. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് തന്റെ മകളുടെ വിവാഹ വേദിയിൽ വെച്ച് സോമിനിയുടെ വിവാഹവും നടത്തുന്നത്.

ശബരിമല പൂങ്കാവനം പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകളാണ് സോമിനി (19). മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകനാണ് രാജിമോൻ (23). ഓമനയ്ക്ക് 5 മക്കളുണ്ട്. മൂത്ത മകളാണ് സോമിനി. വനവിഭവങ്ങൾ ശേഖരിക്കുന്നതാണ് റജിമോന്റെ തൊഴിൽ. സോമിനി പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാലയുടെ മകളുടെ വിവാഹം തിങ്കളാഴ്ച 11ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ നടക്കും. ശബരിമല പൂങ്കാവനത്തിൽ കുടിലിൽ കഴിയുന്ന പെൺകുട്ടിയുടെ വിവാഹവും ഇതേ വേദിയിൽ വച്ച് പ്രകാശ് നടത്തി കൊടുക്കും.

സോമിനിക്ക് വേണ്ടി താലിയും സ്വർണാഭരണങ്ങളും വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും വാങ്ങിയത് പ്രകാശാണ്. വധൂവരന്മാർക്കും ബന്ധുക്കൾക്കും എത്താൻ വാഹനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രകാശ് പറഞ്ഞു. വനവാസികളുടെ ആചാരപ്രകാരം ഊരുമൂപ്പൻ രാജുവാണ് വിവാഹം നടത്തുന്നത്. മലയുടെ തെക്കുഭാഗത്ത് കുരുക്ക് ഇട്ട് അഗ്നിശുദ്ധി വരുത്തി വധുവിനെ മഞ്ഞൾ തളിച്ച് ശുദ്ധീകരിക്കുന്നതോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും വേദിയിൽ ഒരുങ്ങുകയാണ്.

തെക്കേപ്പുറം കോഴിക്കാലായിൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെ വിവാഹം സെപ്തംബർ 11ന് രാവിലെ 11.30നും 12.15നും ഇടയിൽ ഇതേ ഓഡിറ്റോറിയത്തിൽ നടക്കും. അടൂർ പാലകോട് അനിൽ മന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകൻ അനന്തകൃഷ്ണനാണ് വരൻ.

Prime Reel News

Similar Posts